---
title: "ക്രഷർ കമ്പിനി മാനേജരെ തോക്ക് ചൂണ്ടി 10 ലക്ഷത്തിലധികം രൂപയും, മൊബൈൽ ഫോണും കവർന്നു ; നാലംഗ സംഘം മണിക്കൂറുകൾക്കകം പിടിയിൽ*"
english_title: "Crusher company manager robbed of over Rs 10 lakh and mobile phone at gunpoint; gang of four arrested within hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/274922/Crusher company manager robbed of over Rs 10 lakh and mobile phone at gunpoint; gang of four arrested within hours"
published_at: "2025-03-06T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c9b53cc3eb7_1000612356.jpg"
keywords: []
---

# ക്രഷർ കമ്പിനി മാനേജരെ തോക്ക് ചൂണ്ടി 10 ലക്ഷത്തിലധികം രൂപയും, മൊബൈൽ ഫോണും കവർന്നു ; നാലംഗ സംഘം മണിക്കൂറുകൾക്കകം പിടിയിൽ*

> **Lead Summary:** സ്ഥാപനം പൂട്ടി പണവുമായി പോകുകയായിരുന്ന ക്രഷർ കമ്പനി മാനേജരെ രണ്ടംഗ സംഘം തോക്കുചൂണ്ടി ആക്രമിച്ച് ബാഗിൽ സൂക്ഷിച്ച പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപയും, മൊ ബൈൽ ഫോണും കവർന്ന സംഭവത്തിൽ നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. റെന്റ് എ കാറിലെത്തി കവർച്ച നടത്തി രക്ഷപ്പെട്ട ബീഹാർ സമാപൂർ സ്വദേശി ഇബ്റോൺ ആലം , ബി ഹാർ ബരാതി ഹക്കീം ടോള യിലെ മുഹമ്മദ് മാലിക് , സമാപൂർ സ്വദേശി മുഹമ്മദ് ഫാറൂഖ് , ആസാം ഹോ ജയ് മിലാൻപൂർ സ്വദേശി ധനഞ്ജയ് ബോറ എന്നി വരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പ‌ി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ ഹൊസ് ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. അജിത്കുമാർ, എസ്.ഐ മാരായ ടി. അഖിൽ, ശാർങധരൻ, ജോജോ എന്നിവരടങ്ങിയ സംഘം മണിക്കുറുകൾ ക്കുള്ളിൽ പിടികൂടിയത്. ബുധനാഴ്‌ച വൈകുന്നേരം 5:48 മണിയോടെയാണ് സംഭവം. അമ്പലത്തറ ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്‌റ്റോക്ക് യാർഡിൻ്റെ മാനേജർ കോഴിക്കോട് മരുതം കുഴി സ്വദേശി പി.പി. രവീന്ദ്രനെ യാണ് തോക്കു ചൂണ്ടി ആക്രമിച്ച് രണ്ടംഗ സംഘം പണം കവർന്നത്. തുടർന്ന് സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ കാർ കാഞ്ഞങ്ങാട് റെയിൽവെസ്‌റ്റേഷന് സമീപം ഉപേക്ഷിച്ച നില യിൽ കണ്ടെത്തി.

## Article Content

സ്ഥാപനം പൂട്ടി പണവുമായി പോകുകയായിരുന്ന ക്രഷർ കമ്പനി മാനേജരെ രണ്ടംഗ സംഘം തോക്കുചൂണ്ടി ആക്രമിച്ച് ബാഗിൽ സൂക്ഷിച്ച പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപയും, മൊ ബൈൽ ഫോണും കവർന്ന സംഭവത്തിൽ നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. റെന്റ് എ കാറിലെത്തി കവർച്ച നടത്തി രക്ഷപ്പെട്ട ബീഹാർ സമാപൂർ സ്വദേശി ഇബ്റോൺ ആലം , ബി ഹാർ ബരാതി ഹക്കീം ടോള യിലെ മുഹമ്മദ് മാലിക് , സമാപൂർ സ്വദേശി മുഹമ്മദ് ഫാറൂഖ് , ആസാം ഹോ ജയ് മിലാൻപൂർ സ്വദേശി ധനഞ്ജയ് ബോറ എന്നി വരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പ‌ി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ ഹൊസ് ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. അജിത്കുമാർ, എസ്.ഐ മാരായ ടി. അഖിൽ, ശാർങധരൻ, ജോജോ എന്നിവരടങ്ങിയ സംഘം മണിക്കുറുകൾ ക്കുള്ളിൽ പിടികൂടിയത്. ബുധനാഴ്‌ച വൈകുന്നേരം 5:48 മണിയോടെയാണ് സംഭവം. അമ്പലത്തറ ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്‌റ്റോക്ക് യാർഡിൻ്റെ മാനേജർ കോഴിക്കോട് മരുതം കുഴി സ്വദേശി പി.പി. രവീന്ദ്രനെ യാണ് തോക്കു ചൂണ്ടി ആക്രമിച്ച് രണ്ടംഗ സംഘം പണം കവർന്നത്. തുടർന്ന് സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ കാർ കാഞ്ഞങ്ങാട് റെയിൽവെസ്‌റ്റേഷന് സമീപം ഉപേക്ഷിച്ച നില യിൽ കണ്ടെത്തി.

തുടർന്നു പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ട്രെയിനിൽ രക്ഷ പ്പെട്ട പ്രതികളെ കർണ്ണാടക പോലീസിന്റെ സഹായത്തോ ടെ മുഗ്ലൂരിൽ വെച്ച് മൂന്ന് പേ രെ പിടികൂടുകയും കവർച്ചയുടെ സൂത്രധാരനായ ധന ബോറയെ ക്രഷറിന് സമീപം വെച്ച് ഹൊസ്‌ദുർഗ് പോലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/274922/Crusher company manager robbed of over Rs 10 lakh and mobile phone at gunpoint; gang of four arrested within hours)